Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trainer

ന​​വാ​​സ് വ​​ഹാ​​ബ് പ​​രി​​ശീ​​ല​​ക​​ന്‍

കോ​​ട്ട​​യം: ഛത്തീ​​സ്ഗ​​ഡി​​ലെ റാ​​യ്പു​​രി​​ല്‍ മൂ​​ന്നു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ക​​പ്പ് വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വ​​നി​​താ ടീ​​മി​​നെ ന​​വാ​​സ് വ​​ഹാ​​ബ് പ​​രി​​ശീ​​ലി​​പ്പി​​ക്കും.

കേ​​ര​​ള സം​​സ്ഥാ​​ന സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ കോ​​ച്ചാ​​യ ന​​വാ​​സ്, ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് വോ​​ളി​​ബോ​​ള്‍ ടീം ​​പ​​രി​​ശീ​​ല​​ക​​നു​​മാ​​ണ്. അ​​ന്ത​​ര്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ര്‍​വ​​ക​​ലാ​​ശാ​​ല ടീ​​മി​​ന്‍റെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​വാ​​സി​​ന് ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്.

ഇ​​ന്ത്യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വ​​നി​​താ ടീ​​മി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള നാ​​ലു താ​​ര​​ങ്ങ​​ളു​​ണ്ട്. അ​​ല്‍​ന രാ​​ജ്, ആ​​ര്‍. പ​​വി​​ത്ര, പി. ​​അ​​നാ​​മി​​ക (മൂ​​വ​​രും അ​​സം​​പ്ഷ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി), റെ​​ബി​​റ്റി ജോ​​സ​​ഫ് (സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട) എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​ങ്ങ​​ള്‍.

Latest News

Corehub Up